നാഷണൽ യൂത്ത് പാർലമെന്റ് ഫെസ്റ്റിവൽ: ജില്ലാതല പ്രസംഗ മത്സരം സംഘടിപ്പിച്ചു
1394905
Friday, February 23, 2024 5:59 AM IST
കൽപ്പറ്റ: കേന്ദ്ര യുവജനകാര്യകായിക മന്ത്രാലയം രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന നാഷണൽ യൂത്ത് പാർലമെന്റ് ഫെസ്റ്റിവലിന്റെ ഭാഗമായി നെഹ്റു യുവകേന്ദ്ര വയനാട് ജില്ലാതല പ്രസംഗമത്സരം സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം നെഹ്റു യുവകേന്ദ്ര സംസ്ഥാന ഡയറക്ടർ എം. അനിൽകുമാർ നിർവഹിച്ചു. മത്സരത്തിൽ അനു പൗലോസ് ഒന്നാം സ്ഥാനവും കെ.എസ്. വർഷ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
വിജയികൾ 24 നു നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ ജില്ലയെ പ്രതിനിധീകരിക്കും. സംസ്ഥാനതല വിജയികൾ മാർച്ച് നാല്, അഞ്ച് തിയതികളിൽ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടക്കുന്ന ദേശീയതല മത്സരത്തിൽ പങ്കെടുക്കും.
ദേശീയതല വിജയികൾക്ക് യഥാക്രമം രണ്ട് ലക്ഷം, 1.5 ലക്ഷം, ഒരു ലക്ഷം, 50000 രൂപയുടെ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ലഭിക്കും.