നേത്ര പരിശോധനാ ക്യാന്പ്
1392260
Monday, February 12, 2024 5:44 AM IST
മുട്ടിൽ: കൊളവയൽ യംഗ് മെൻസ് ക്ലബ് ആൻഡ് പ്രതിഭാ ഗ്രന്ഥാലയവും സോഷ്യൽ സർവീസ് ഓർഗനൈസേഷൻ, കരുണാ ഐ കെയർ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാന്പ് സംഘടിപ്പിച്ചു. ഗ്രന്ഥാലയം പ്രസിഡന്റ് ഇ. പുഷ്പദന്തകുമാർ അധ്യക്ഷത വഹിച്ചു.
മുട്ടിൽ പഞ്ചായത്തംഗം എ.എൻ. ഷൈലജ ഉദ്ഘാടനം ചെയ്തു. എം.കെ. ജെയിംസ്, പ്രകാശ് പ്രാസ്കോ, പി. സാജിത എന്നിവർ പ്രസംഗിച്ചു.