ശ്രേയസ് പുൽപ്പള്ളി മേഖല കായികോത്സവം ഇന്ന്
1375133
Saturday, December 2, 2023 1:14 AM IST
പുൽപ്പള്ളി: ശ്രേയസ് മേഖല കായികോത്സവം ഇന്ന് പഴശിരാജാ കോളജ് ഗ്രൗണ്ടിൽ നടത്തുമെന്നു ഡയറക്ടർ ഫാ.മാത്യു മുണ്ടോക്കുടി, ഫാ.വർഗീസ് കൊല്ലമാവുടി, ജോസ് വാഴയിൽ, ബിന്ദു പ്രകാശ്, കെ.ഒ. ഷാൻസൻ, ബിനി തോമസ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സ്ത്രീകൾക്കും പുരുഷൻമാർക്കും അഞ്ച് വിഭാഗങ്ങളിൽ മത്സരം ഉണ്ടാകും. മേഖലയിലെ വിവിധ യൂണിറ്റുകളിൽനിന്നു 1,100ഓളം കായികതാരങ്ങൾ പങ്കെടുക്കും. രാവിലെ 8.30ന് ദീപശിഖ പ്രയാണം പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ ഉദ്ഘാടനം ചെയ്യും.
ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ കായികോത്സവം ഉദ്ഘാടനം നിർവഹിക്കും. വൈകുന്നേരം ആറിന് സമാപന സമ്മേളനം ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ബത്തേരി ബിഷപ് ഡോ. ജോസഫ് മാർ തോമസ് അധ്യക്ഷത വഹിക്കും.