നൻമ മനസിലുള്ളവർക്ക് മാത്രമേ നൻമ ചെയ്യാൻ കഴിയൂ: മാർ ബർണബാസ്
1374075
Tuesday, November 28, 2023 1:56 AM IST
കാര്യന്പാടി: കോലഞ്ചേരി മെഡിക്കൽ മിഷൻ സ്ഥാപക ഡയറക്ടറും "മലയാള മനോരമ’ മെഡിക്കൽ ഡയറക്ടറും പ്രശസ്ത ശിശുരോഗ വിദഗ്ധനുമായ ഡോ.കെ.സി. മാമ്മന്റെ നിര്യാണത്തിൽ എംഒഎസ്സി മെഡിക്കൽ മിഷൻ കാര്യന്പാടി കണ്ണാശുപത്രിയിൽ ചേർന്ന യോഗം അനുശോചിച്ചു.
മെഡിക്കൽ മിഷൻ എക്സ് ഓഫീഷ്യോ വൈസ് പ്രസിഡന്റും സുൽത്താൻബത്തേരി ഭദ്രാസനാധിപനുമായ ഡോ. ഗീവർഗീസ് മാർ ബർണബാസ് അധ്യക്ഷത വഹിച്ചു. നൻമ മനസിലുള്ളവർക്കുമാത്രമേ നൻമ ചെയ്യാൻ കഴിയൂവെന്ന് തിരുമേനി പറഞ്ഞു.
മെഡിക്കൽ മിഷൻ സെക്രട്ടറി ഏബ്രഹാം മാത്യു എടയക്കാട്ട് കോർ എപ്പിസ്കോപ്പ, ട്രഷറർ എം. തോമസ് ഉഴുന്നുങ്കൽ, മെഡിക്കൽ ഡയറക്ടർ ഡോ. രാജൻ സിറിയക്ക്, വൈസ് പ്രസിഡന്റുമാരായ പ്രഫ. വർഗീസ് മാത്യു, കെ.ഒ. പീറ്റർ, ഗവേണിംഗ് ബോർഡ് അംഗങ്ങളായ പ്രഫ. തോമസ് പോൾ, മാത്യു എടയക്കാട്ട്, എം.എ. പീറ്റർ, ഏലിയാമ്മ ജോർജ് എന്നിവർ പ്രസംഗിച്ചു.