ശശിമല ക്ഷീരോത്പാദക സംഘത്തിനെതിരേയുള്ള ആരോപണം അടിസ്ഥാനരഹിതമെന്ന്
1339170
Friday, September 29, 2023 1:45 AM IST
പുൽപ്പള്ളി: ശശിമല ക്ഷീരോല്പാദക സംഘത്തിനെതിരേ സംഘത്തിലെ യുഡിഎഫ് അനുകൂല ഡയരക്ടർമാർ സംഘം ഭരണസമിതിക്കെതിരേ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ഭരണസമിതി അംഗങ്ങൾ പറഞ്ഞു.
നല്ല നിലയിൽ പ്രവർത്തിക്കുന്ന സംഘത്തെ തകർക്കാനുള്ള ഗൂഢശ്രമാണ് ചില ഡയറക്ടർമാരുടെ നേതൃത്വത്തിൽ നടത്തുന്നത്. സംഘത്തിന്റെ പൊതുയോഗവുമായി ബന്ധപ്പെട്ട് ഭരണസമിതി ഒരുമിച്ച് എടുത്ത തീരുമാനപ്രകാരമാണ് ഉദയ വായനശാലയിൽ പൊതുയോഗം നടത്തിയത്.
ഭരണ സമിതിക്കെതിരേ ഉന്നയിച്ചിട്ടുള്ള അഴിമതി ആരോപണങ്ങൾ തീർത്തും അടിസ്ഥാന രഹിതമാണെന്നും ഭരണസമിതി അംഗങ്ങളായ സംഘം പ്രസിഡന്റ് ഇ.കെ. തങ്കച്ചൻ, മോഹനൻ കൃഷ്ണാലയം, പി.കെ. മോഹനൻ, കെ.എസ്. മോഹനൻ, ധന്യഗിരീഷ് എന്നിവർ പറഞ്ഞു.