പുൽപ്പള്ളി: ബിജെപിയെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയർത്തി സിപിഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി പുൽപ്പള്ളി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ നടത്തി.
കാപ്പിസെറ്റിൽ സിപിഐ ജില്ലാ കൗണ്‍സിൽ അംഗം സജി വർഗീസ് ഉദ്ഘാടനം ചെയ്തു.ജാഥയുടെ സമാപന സമ്മേളനം പുൽപ്പള്ളി ടൗണിൽ സിപിഐ ജില്ല അസിസ്റ്റന്റ് സെക്രട്ടറി പി.എം. ജോയി ഉദ്ഘാടനം ചെയ്തു.
സി.കെ. ശിവദാസൻ, ഇ.ഡി. സുധീഷ്, പി.കെ. രാജപ്പൻ, ടി.സി. ഗോപാലൻ, കലേഷ് സത്യാലയം, വി.എൻ. ബിജു, എൻ.പി. വേലായുധൻ നായർ, വി.എം. ജയചന്ദ്രൻ, എസ്.ജി. സുകുമാരൻ, എ.എ. സുധാകരൻ, സുശീല സുബ്രമണ്യൻ, ആശ, സോമൻ മൂലയിൽ, എൻ.വി. സുരേഷ്, ശാന്ത, ഷീല സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.