കായികമേള: സ്വാഗതസംഘം രൂപീകരിച്ചു
1337934
Sunday, September 24, 2023 12:42 AM IST
കൽപ്പറ്റ: മരവയൽ എം.കെ. ജിനചന്ദ്രൻ ജില്ലാ സ്റ്റേഡിയത്തിൽ വൈത്തിരി ഉപജില്ല നടത്തുന്ന 2023-2024 അധ്യയന വർഷത്തെ കായിക മേളയുമായി ബന്ധപ്പെട്ട് കൽപ്പറ്റ റോയൽ കാസ്റ്റിൽ ഓഡിറ്റോറിയത്തിൽ സ്വാഗതസംഘം രൂപീകരിച്ചു.
പരിപാടിയുടെ ഉദ്ഘാടനം കൽപ്പറ്റ നഗരസഭാ ചെയർമാൻ കേയംതൊടി മുജീബ് നിർവഹിച്ചു. പരിപാടിയുടെ ചെയർമാനായി നഗരസഭാ ചെയർമാനും കണ്‍വീനറായി എച്ച്ഐഎം യുപി സ്കൂൾ പ്രധാന അധ്യാപകൻ കെ. അലിയേയും ട്രഷററായി വൈത്തിരി ഉപജില്ലാ ഓഫീസൽ ജീറ്റോ ലൂയിസിനേയും തെരഞ്ഞെടുത്തു.
പരിപാടിയിൽ നഗരസഭാ ഭരണസമിതി അംഗങ്ങളും എച്ച്ഐഎം യുപി സ്കൂൾ അധ്യാപകരും രക്ഷാകർതൃ സമിതി അംഗങ്ങളും വിവിധ സ്കൂളിൽ നിന്നും എത്തിയ പ്രധാന അധ്യാപകരും അധ്യാപക പ്രതിനിധികളും പങ്കെടുത്തു. ഇതോടൊപ്പം വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.
വൈസ് ചെയർ പേർസൻ കെ. അജിത അധ്യക്ഷത വഹിച്ചു. കെ. അലി, എസ്ഡിഎസ്ജിഎ സെകട്ടറി സനൽ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.