ജയശ്രീ സ്കൂളിൽ മുളദിനാഘോഷം നടത്തി
1336765
Tuesday, September 19, 2023 8:02 AM IST
പുൽപ്പള്ളി: പൂർവ വിദ്യാർഥികളും അധ്യാപകരെ സമിതിയും ചേർന്ന് ജയശ്രീ സ്കൂളിൽ മുളദിനാഘോഷം സംഘടിപ്പിച്ചു. പത്താം ക്ലാസ് ആദ്യ ബാച്ചിലെ വിദ്യാർഥിയും എറണാകുളം കെഡിഎസ് എൻജിനിയേഴ്സ് ആൻഡ് കണ്സ്ട്രക്ഷൻ കന്പനിയുടെ മാനേജിംഗ് ഡയറക്ടറുമായ കെ.ഡി. സന്തോഷ് കുമാർ മുളത്തൈ നട്ടുകൊണ്ട് പരിപാടികൾ ഉദ്ഘാടനം ചെയ്തു.
മദർ പിടിഎ പ്രസിഡന്റ് സിനി റിക്സണ് അധ്യക്ഷത വഹിച്ചു. മുള ദിനാഘോഷത്തിന്റെ ഭാഗമായി ജയശ്രീ സ്കൂളിലെ മുള ഉദ്യാനത്തിൽ കൂടുതൽ മുള ഇനങ്ങൾ നടുകയും ക്യാന്പസിലുള്ള മരത്തൈകൾക്ക് സംരക്ഷണം ഒരുക്കുകയും ചെയ്തു.
ജയശ്രീ ക്യാന്പസ് ഹരിതവത്കരണ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്ന പ്രവർത്തനം പിടിഎയും പൂർവ വിദ്യാർഥികളും ചേർന്ന് നടത്തും. സ്കൂൾ മാനേജർ കെ.ആർ. ജയറാം പ്രിൻസിപ്പൽ കെ.ആർ. ജയരാജ്, വൈസ് പ്രിൻസിപ്പൽ പി.ആർ. സുരേഷ്, പിടിഎ പ്രസിഡന്റ് രാജൻ ചീയന്പം, ഭാരവാഹികളായ രാജൻ, സൗമ്യ, രാജി, നയന, സിന്ധു എന്നിവർ പ്രസംഗിച്ചു.