പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വഴിയോരങ്ങളിൽ വൃക്ഷത്തൈ നട്ട് കെസിവൈഎം മാനന്തവാടി രൂപത
1300193
Monday, June 5, 2023 12:02 AM IST
സുൽത്താൻ ബത്തേരി: ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു വഴിയോരങ്ങളിലും പൊതുസ്ഥലങ്ങളിലും നട്ടുപിടിപ്പിക്കുന്നതിനായി തണലാകാൻ തണലേകാൻ എന്ന പേരിൽ കെസിവൈഎം മാനന്തവാടി രൂപതയുടെ വിവിധ പ്രദേശങ്ങളിൽ വൃക്ഷത്തൈ നടുകയും വിതരണം ചെയ്യുകയും ചെയ്തു. രൂപതാതല ഉദ്ഘാടനം ബത്തേരി ബൈപാസിൽ വൃക്ഷത്തൈ നട്ടു സുൽത്താൻ ബത്തേരി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേർസൺ ടോം ജോസ് നിർവഹിച്ചു.
കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്റ് ജസ്റ്റിൻ ലൂക്കോസ് നീലംപറമ്പിൽ അധ്യക്ഷത വഹിച്ചു. കെസിവൈഎം മാനന്തവാടി രൂപത ഡയറക്ടർ ഫാ. സാന്റോ അമ്പലത്തറ പരിസ്ഥിതിദിന സന്ദേശം നൽകി. ബത്തേരി മേഖല പ്രസിഡന്റ് ജിൻസ് കറുത്തേടത്ത്, ബത്തേരി മേഖല, യൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. ബത്തേരി, മുള്ളൻകൊല്ലി, നീലഗിരി മേഖലകളിലെ സമിതി അംഗങ്ങളും കെസിവൈഎം പ്രവർത്തകരും പങ്കെടുത്തു. അറുനൂറോളം വൃക്ഷതൈകൾ വിതരണം ചെയ്തു.