മരത്തിൽ നിന്ന് വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു
1298346
Monday, May 29, 2023 10:36 PM IST
കൽപ്പറ്റ: മരത്തിൽ നിന്ന് വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു. ബത്തേരി മന്ദംകൊല്ലി പൂക്കാടൻ ശങ്കരൻ(63) ആണ് മരിച്ചത്. പുളിയാർമല എം.കെ. ജിനചന്ദ്രൻ ബോർഡിംഗ് ട്രസ്റ്റിന്റെ സ്ഥലത്തു മരം വെട്ടുന്നതിനിടെ ഇന്നലെ രാവിലെയായിരുന്നു അപകടം. ആദ്യം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഉച്ചയ്ക്ക് മരിച്ചു.