പൊതുവിദ്യാലയങ്ങൾ നാടിന്റെ വഴിവിളക്കുകൾ: മുഖ്യമന്ത്രി
1296911
Wednesday, May 24, 2023 12:23 AM IST
കൽപ്പറ്റ: പൊതുവിദ്യാലയങ്ങൾ നാടിന്റെ വഴിവിളക്കുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലയിൽ ഒന്പത് ഗവ.സ്കൂളുകളിൽ പുതുതായി നിർമിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓണ്ലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം പൊതുവിദ്യാലയങ്ങളിലെ അക്കാദമിക നിലവാരവും ഉയരുകയാണ്. ഓരോ പൊതുവിദ്യാലയവും നവകേരള നിർമിതിയുടെ അടിസ്ഥാനമാകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പേര്യ ജിഎച്ച്എസ്, തൃശിലേരി ജിഎച്ച്എസ്, വാരാന്പറ്റ ജിഎച്ച്എസ്, വാകേരി ജിവിഎച്ച്എസ്എസ് , പെരിക്കല്ലൂർ ജിഎച്ച്എസ്, കണിയാന്പറ്റ ജിയുപിഎസ്, വെള്ളാർമല ജിവിഎച്ച്എസ്എസ്, പൂമല ജിഎൽപിഎസ്, കാരച്ചാൽ ജിയുപിഎസ് എന്നിവിടങ്ങളിലാണ് ആധുനിക സംവിധാനങ്ങളോടെ കെട്ടിടം പണിതത്. ആറാട്ടുത്തറ ജിഎച്ച്എസ്എസിനു ഒരു കോടി രൂപ ചെലവിൽ നിർമിച്ച ചുറ്റുമതിലിന്റെ ഉദ്ഘാടനവും നടന്നു. പേര്യ സ്കൂളിൽ ശിലാഫലകം ഒ.ആർ. കേളു എംഎൽഎ അനാച്ഛാദനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയ് മുഖ്യാതിഥിതിയായി. വാരാന്പറ്റയിൽ ഒ.ആർ. കേളു എംഎൽഎ ഫലകം അനാച്ഛാദനം ചെയ്തു. വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. തൃശിലേരിയിൽ ശിലാഫലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അനാച്ഛാദനം ചെയ്തു. വാർഡ് അംഗം കെ.വി. വസന്തകുമാരി അധ്യക്ഷത വഹിച്ചു.
കണിയാന്പറ്റയിൽ പഞ്ചായത്ത് പ്രസിഡന്റ് കമല രാമൻ ശിലാഫലകം അനാച്ഛാദനം ചെയ്തു. വൈസ് പ്രസിഡന്റ് ബിനു ജേക്കബ് അധ്യക്ഷത വഹിച്ചു. വെള്ളാർമലയിൽ മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ് ഫലകം അനാച്ഛാദനം ചെയ്തു. പൂമലയിൽ ബത്തേരി നഗരസഭാധ്യക്ഷൻ ടി.കെ. രമേശ് ഫലകം അനാച്ഛാദനം നിർവഹിച്ചു. വാകേരിയിൽ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ കമ്മിറ്റി ചെയർപേഴ്സണ് ഉഷ തന്പി ഫലകം അനാച്ഛാദനം ചെയ്തു. കാരച്ചാലിൽ അന്പലവയൽ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ഹഫ്സത്ത് ഫലകം അനാച്ഛാദനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. ഷമീർ അധ്യക്ഷത വഹിച്ചു. പെരിക്കല്ലൂരിൽ മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ ഫലകം അനാച്ഛാദനം ചെയ്തു. പിടിഎ പ്രസിഡന്റ് ഗിരീഷ്കുമാർ അധ്യക്ഷത വഹിച്ചു.