പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി
1283310
Saturday, April 1, 2023 11:28 PM IST
പൊഴുതന: നിർഭയ വയനാട് സൊസൈറ്റി നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ ഒന്നാംഘട്ട വിളവെടുപ്പ് ആരംഭിച്ചു.
ആനോത്ത് പ്രദേശത്ത് ഒരു ഏക്കർ തരിശുഭൂമി പാട്ടത്തിനെടുത്താണ് തക്കാളി, വഴുതന, ചീര, ബീൻസ്, മുളക് കൃഷി ആരംഭിച്ചത്. വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് അംഗം നിഗിൽ വാസു നിർവഹിച്ചു.
സൊസൈറ്റി പ്രസിഡന്റ് മുനീർ ഗുപ്ത അധ്യക്ഷത വഹിച്ചു. എത്സി സെബാസ്റ്റ്യൻ, കെ. ഫാത്തിമ, ആർ. രാജേന്ദ്രൻ, എം. ദിനാബസ് എന്നിവർ പ്രസംഗിച്ചു.
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം
കൽപ്പറ്റ: എക്സൈസ് വകുപ്പിന്റെ വിമുക്തി മോചന കേന്ദ്രത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു.
യോഗ്യത: ക്ലിനിക്കൽ സൈക്കോളജിയിൽ എംഫിൽ/ പിജിഡിസിപിയും ആർസിഐ രജിസ്ട്രേഷനും. കൂടിക്കാഴ്ച അഞ്ചിനു രാവിലെ 10ന് മാനന്തവാടി ജില്ലാ മെഡിക്കൽ ഓഫീസിൽ(ആരോഗ്യം)നടക്കും. ഉദ്യോഗാർഥികൾ അസൽ രേഖകളും പകർപ്പും തിരിച്ചറിയൽ കാർഡുമായി ഹാജരാകണം. ഫോണ്: 04935 240390.
എംഎൽഎ ഫണ്ട് അനുവദിച്ചു
മാനന്തവാടി: ഒ.ആർ. കേളു എംഎൽഎയുടെ ആസ്തി വികസന പദ്ധതിയിൽ നീർവാരം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പാചകപ്പുര നിർമാണത്തിന് 15 ലക്ഷം രൂപയും മേപ്പാടി പഞ്ചായത്തിലെ മണ്ടകക്കുനി കുടിവെള്ള പദ്ധതിക്ക് ആറ് ലക്ഷം രൂപയും അനുവദിച്ചു.
രണ്ടു പ്രവൃത്തികൾക്കും ജില്ലാ കളക്ടർ ഭരണാനുമതി നൽകി.