ഡിഎംഒ ഓഫീസിലേയ്ക്ക് മാർച്ചും ധർണയും നടത്തി
1280345
Thursday, March 23, 2023 11:37 PM IST
മാനന്തവാടി: ജില്ലാ മെഡിക്കൽ ഓഫീസറുടെ നിയമ ലംഘന നടപടിക്കും ഫാർമസിസ്റ്റ് വിരുദ്ധ നിലപാടിന്നുമെതിരേ കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെപിപിഎ) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിഎംഒ ഓഫീസിലേയ്ക്ക് മാർച്ചും ധർണയും നടത്തി.
ഫാർമസിസ്റ്റുമാരല്ലാത്ത ജീവനക്കാരെ കൊണ്ട് മരുന്ന് ഡിസ്പെൻസ് ചെയ്യിക്കുവാനുള്ള വയനാട് ഡിഎംഒ യുടെ നിർദേശം ഔഷധ, ഫാർമസി നിയമങ്ങളുടെയും ഹൈക്കോടതി ഉത്തരവിന്റെയും ലംഘനമാണ്. ഇതിനെതിരേ നടത്തിയ മാർച്ച് കെപിപിഎ സംസ്ഥാന ജനറൽ സെക്രട്ടറി പി. പ്രവീണ്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ടി.പി. കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഗലീലിയോ ജോർജ് മുഖ്യ പ്രഭാഷണം നടത്തി, ടി. ഷുഹൈബ്, കെ.വി. പങ്കജാക്ഷൻ, ജയൻ കോറോത്ത്, പി. പ്രസൂണ്‍ ബാബു, ടി.പി. രാജീവൻ, എം.ആർ. മംഗളൻ, പി. ഷറഫുന്നീസ, എൽസൻ പോൾ, എം. ഹിരോഷി, എൻ. സിനീഷ്, സാജിദ് മൂസ, ലൈലാ പോൾ, വി.എം. ശ്രീവിദ്യ, ടി.വി. ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.