എൻജിഒ അസോസിയേഷൻ ധർണ നടത്തി
1264948
Saturday, February 4, 2023 11:41 PM IST
കൽപ്പറ്റ: സംസ്ഥാന ബജറ്റിൽ ജീവനക്കാരെ അവഗണിച്ചതിൽ പ്രതിഷേധിച്ച് എൻജിഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും കളക്ടറേറ്റിനു മുന്നിൽ ധർണ്ണയും നടത്തി. ജില്ലാ പ്രസിഡന്റ് മോബിഷ് പി. തോമസ് ഉദ്ഘാടനം ചെയ്തു. കുടിശികയായ 15 ശതമാനം ക്ഷാമബത്ത, മരവിപ്പിച്ച ലീവ് സറണ്ടർ, ശന്പള പരിഷ്കരണ കുടിശിക, എൻപിഎസ് പിൻവലിക്കൽ തുടങ്ങിയ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്ന് പ്രചരിപ്പിച്ച ഇടതു സംഘടനകൾ ഇളിഭ്യരായെന്നു മോബിഷ് പറഞ്ഞു. വിലക്കയറ്റം അടിച്ചേൽപ്പിക്കുന്ന ബജറ്റ് സമൂഹത്തെ ഒന്നാകെ ദുരിതത്തിലേക്കു തള്ളിവിടുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ജില്ലാ ട്രഷറർ കെ.ടി. ഷാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ എൻ.ജെ. ഷിബു, ഇ.എസ്. ബെന്നി, ജില്ലാ ഭാരവാഹികളായ സി.ജി. ഷിബു, സി.കെ. ജിതേഷ്, ഗ്ലോറിൻ സെക്വീര, ലൈജു ചാക്കോ, എം.എ. ബൈജു, പി.ജെ. ഷിജു, എം.വി. സതീഷ്, എം. നസീമ, ഇ.വി. ജയൻ, എ. സുഭാഷ്, വി.ജി. ജഗദൻ, റോബിൻസണ് ദേവസി, പി. റീന എന്നിവർ പ്രസംഗിച്ചു. പ്രകടനത്തിന് കെ.ജി. പ്രശോഭ്, പി. സെൽജി, കെ.സി. ജിനി, എ.എൻ. റഹ്മത്തുള്ള, കെ. ശ്രീജിത്ത്കുമാർ, സെന്തിൽകുമാർ, മിഥുൻ മുരളി, കെ.സി. എൽസി എന്നിവർ നേതൃത്വം നൽകി.