മേപ്പാടി പോളിടെക്നിക് അനിശ്ചിത കാലത്തേക്കു അടച്ചു
1245547
Sunday, December 4, 2022 12:49 AM IST
കൽപ്പറ്റ: വെള്ളിയാഴ്ചത്തെ വിദ്യാർഥി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മേപ്പാടി പോളിടെക്നിക് അനിശ്ചിത കാലത്തേക്കു അടച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. സംഘർഷവുമായി ബന്ധപ്പെട്ടു 40 ഓളം വിദ്യാർഥികൾക്കെതിരേ മേപ്പാടി പോലീസ് കേസെടുത്തിട്ടുണ്ട്. നാലു പേരെ അറസ്റ്റു ചെയ്തിരുന്നു. പോളിടെക്നിക്കിലെ വിദ്യാർഥികളിൽ സംഘടനാനേതാക്കളടക്കം ചിലർ മാരക ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നുവെന്ന പ്രചാരണം സമൂഹത്തിൽ ചർച്ചയായിട്ടുണ്ട്.