ശ്രേയസ് പ്രവര്‍ത്തകര്‍ ശുചീകരണം നടത്തി
1226798
Sunday, October 2, 2022 12:16 AM IST
മാനന്തവാടി: ഗാന്ധിജയന്തി ആചരണത്തിന്റെ ഭാഗമായി ശ്രേയസ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗവ. യുപി സ്കൂളും പരിസരവും ശുചീകരിച്ചു. പ്രധാനധ്യാപകന് കെ.ജി. ജോണ്സണ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസര്‍ പ്രീമള വിജയന്, കോ ഓര്‍ഡിനേറ്റര്‍മാരായ ഷീബ ജോര്‍ജ്, ബേബി, സിന്ദു, അധ്യാപകരായ കെ.എസ്. സിനിമോള്‍, ഡാലിയ ലൂക്കോസ് എന്നിവര്‍ പ്രസംഗിച്ചു.