വനം വന്യജീവി വാരാഘോഷം! സംസ്ഥാനതല ഉദ്ഘാടനം മാനന്തവാടിയിൽ
1225718
Thursday, September 29, 2022 12:10 AM IST
കൽപ്പറ്റ: വനം വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ രണ്ടിന് വൈകുന്നേരം മൂന്നിന് മേരി മാത ആർട്സ് ആൻഡ് സയൻസ് കോളജിൽ നടക്കും. വനം വന്യജീവി മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഒ.ആർ. കേളു എംഎൽഎ അധ്യക്ഷത വഹിക്കും.
കണ്ണൂർ ചീഫ് കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ്, നോർത്തേണ്‍ സർക്കിൾ കെ.എസ്. ദീപ റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ജില്ലാ കളക്ടർ എ. ഗീത, ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ്, നഗരസഭ ചെയർപേഴ്സണ്‍ സി.കെ. രത്നവല്ലി, മാനന്തവാടി ബ്ലോക്ക് പഞ്ചാ യത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. ബാലകൃഷ്ണൻ, ചീഫ് വൈൽഡ്ലൈഫ് വാർഡൻ ഗംഗ സിംഗ്, പാലക്കാട് നോർത്തേണ്‍ സർക്കിൾ ചീഫ് കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ് (വൈൽഡ്ലൈഫ്) മുഹമ്മദ് ഷബാബ് തുടങ്ങിയവർ പ്രസംഗിക്കും. വനാതിർത്തികളിൽ മഞ്ഞൾ, തുളസി ഒൗഷധ സസ്യ നടീൽ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.
വാരാഘോഷത്തിന്റെ ഭാഗമായി ഞായറാഴ്ച്ച രാവിലെ ഏഴ് മുതൽ ഒന്‍പത് വരെ കൽപ്പറ്റയിൽ നിന്നും മാനന്തവാടിയിലേക്ക് സൈക്കിൾ റാലി നടത്തും. മേരിമാതാ കോളജിൽ രാവിലെ 10 മുതൽ ഫോട്ടോ പ്രദർശനം, വനഉത്പന്നങ്ങളുടെ പ്രദർശനം, നാടൻ പാട്ട് എന്നിവ സംഘടിപ്പിക്കും. ഒക്ടോബർ എട്ട് വരെ നടക്കുന്ന വാരാഘോഷത്തിന് നോർത്ത് വയനാട് ഡിവിഷനാണ് നേതൃത്വം നൽകുന്നത്.