തണ്ണീര്‍ത്തട കയ്യേറ്റത്തില്‍ നൂറോളം വീടുകള്‍ വെള്ളക്കെട്ട് ഭീതിയില്‍
1564023
Sunday, June 1, 2025 5:19 AM IST
കോഴിക്കോട്: സരോവരം, കോട്ടൂളി മേഖലയിലെ തണ്ണീര്‍ത്തട കയ്യേറ്റത്തില്‍ നൂറോളം വീടുകള്‍ വെള്ളക്കെട്ട് ഭീതിയില്‍. സ്വകാര്യ വ്യക്തികള്‍ തണ്ണീര്‍ത്തടം മണ്ണിട്ട് നികത്തിയതോടെ മഴ പെയ്താല്‍ വെള്ളം വീടുകളിലേക്ക് കയറുകയാണ്.
കിടപ്പുരോഗികളും പ്രായമായവരുമുള്‍പ്പെടെ ഭീതിയോടെയാണ് കഴിയുന്നത്.സ്വകാര്യ സ്ഥാപനങ്ങള്‍ തണ്ണീര്‍ത്തടം കയ്യേറിയതിനെതിരെ നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചെങ്കിലും അധികാരികള്‍ തിരിഞ്ഞു നോക്കുന്നില്ല.
സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടറോട് മനുഷ്യവകാശ കമ്മീഷന് ആവശ്യപ്പെട്ടിട്ടുണ്ട്.