തുരങ്കപാത: കളക്ടറേറ്റ് പടിക്കൽ പരിസ്ഥിതി പ്രവർത്തകരുടെ ധർണ നാളെ
1564769
Wednesday, June 4, 2025 5:45 AM IST
കൽപ്പറ്റ: ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാത പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പശ്ചിമഘട്ട സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പരിസ്ഥിതി പ്രവർത്തകർ നാളെ കളക്ടറേറ്റ് പടിക്കൽ ധർണ നടത്തും.
രാവിലെ 11ന് വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എൻ. ബാദുഷ ഉദ്ഘാടനം ചെയ്യും. പശ്ചിമഘട്ട സംരക്ഷണ സമിതി പ്രസിഡന്റ് വർഗീസ് വട്ടേക്കാട്ടിൽ മുഖ്യപ്രഭാഷണം നടത്തും.
താമരശേരി ചുരത്തിൽ ആവർത്തിക്കുന്ന ഗതാഗതക്കുരുക്കിന് ശ്വാശ്വത പരിഹാരം കാണാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നതും സമരാവശ്യമാണെന്ന് സംഘാടകർ അറിയിച്ചു.