മധ്യവയസ്കനെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി
1564472
Tuesday, June 3, 2025 2:25 AM IST
കോഴിക്കോട്: ഉള്ള്യേരിയില്‍ മധ്യവയസ്കനെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ബാലുശേരി എരമംഗലം സ്വദേശി ആലുള്ളതില്‍ ലോഹിതാക്ഷന് (55) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി മാമ്പൊയിലിലുള്ള വിവാഹ സല്ക്കാരവീട്ടിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയെങ്കിലും തിരിച്ചെത്തിയിരുന്നില്ല. ഇന്നലെ രാവിലെയാണ് നാട്ടുകാര്‍ പഞ്ചായത്ത് ഗ്രൗണ്ടിനടുത്തുള്ള മാമ്പൊയില്‍ മാതാംതോട്ടില്‍ മൃതദേഹം കണ്ടത്.
പരിശോധനയില്‍ മരിച്ചത് ലോഹിതാക്ഷനാണെന്ന് തിരിച്ചറിയുകയായിരുന്നു. തോട്ടിലെ ചെളിയില്‍ മുഖം പൂണ്ടുപോയ അവസ്ഥയിലായിരുന്നു മൃതദേഹം. അത്തോളി പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.