മാ​ന​ന്ത​വാ​ടി: തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ വ​യോ​ധി​ക​നു പ​രി​ക്കേ​റ്റു. താ​ഴെ​യ​ങ്ങാ​ടി സ്വ​ദേ​ശി ഏ​ബ്ര​ഹാ​മി​നെ​യാ​ണ് (83) ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന​ര​യോ​ടെ തെ​രു​വു​നാ​യ ആ​ക്ര​മി​ച്ച​ത്. കാ​ലി​ൽ ക​ടി​യേ​റ്റ ഇ​ദ്ദേ​ഹ​ത്തെ ഗ​വ.​ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം ടൗ​ണി​ലെ ലോ​ട്ട​റി​ക്ക​ച്ച​വ​ട​ക്കാ​ര​ന് തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റി​രു​ന്നു. അ​ക്ര​മ​കാ​രി​ക​ളാ​യ തെ​രു​വു​നാ​യ​ക​ളി​ൽ​നി​ന്നു ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​മെ​ന്ന് ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ പ​റ​ഞ്ഞു.