വടകര ഹെഡ് പോസ്റ്റോഫീസിന്റെ ചുറ്റുമതില്‍ തകര്‍ന്നു
1564775
Wednesday, June 4, 2025 5:45 AM IST
വടകര: കനത്ത മഴയില്‍ വടകര ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടത്തിന്റെ ചുറ്റുമതിലും പാര്‍ക്കിംഗ് ഏരിയയും തകര്‍ന്നു. സമീപത്തെ കെട്ടിടത്തിന്റെ പാരപ്പെറ്റിനും നാശമുണ്ടായി.
40 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിന്റെ ചുറ്റുമതിലാണ് തുടര്‍ന്ന് തകര്‍ന്നു വീണത്. തകര്‍ന്ന മതിലിന് സമീപത്തായുള്ള ശുചി മുറി ഏത് നിമിഷവും നിലംപൊത്തുമെന്ന അവസ്ഥയിലാണ്.
രണ്ടു നില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പോസ്റ്റ് ഓഫീസ് പൂര്‍ണമായും അപകടാവസ്ഥയിലായിരിക്കുകയാണ്. കെട്ടിടത്തിന്റെ ചുമരുകള്ക്കെല്ലാം വിള്ളല്‍ വീണിട്ടുണ്ട്.
കെട്ടിടത്തിന്റെ അപകടാവസ്ഥ തപാല്‍ ജീവനക്കാരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഭയത്തോടെയാണ് ജീവനക്കാര്‍ ജോലി ചെയ്യുന്നത്.