എംവിആർ കാൻകോൺ രാജ്യാന്തര സമ്മേളനം ഇന്നുമുതൽ
1564770
Wednesday, June 4, 2025 5:45 AM IST
കോഴിക്കോട്: എംവിആർ കാൻസർ സെന്ററിൽ പെരിറ്റോണിയൽ മാലിഗ്നൻസി അപ്ഡേറ്റ് ‘എംവിആർ കാൻകോൺ' രാജ്യാന്തര സമ്മേളനത്തിന് ഇന്ന് തുടക്കം. രാവിലെ 8.30ന് കാൻസർ സെന്ററിൽ വയറിലെ അറയ്ക്കുള്ളിലെ ദൃശ്യമായ മുഴകൾ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയായ സൈറ്റോറെഡക്ടീവിനെ കുറിച്ചുള്ള വീഡിയോ ശില്പശാലയോടെയാണ് സമ്മേളനത്തിന് തുടക്കമാകുന്നത്.
നാളെയും ആറ്, ഏഴ് തിയതികളിലായും ഹോട്ടൽ ടിയാരയിൽ വിവിധ വിഷയങ്ങളിൽ കോൺഫറൻസ് നടക്കും. ദിവസവും വൈകുന്നേരം 6.30 വരെയാണ് സമ്മേളനം. ആധുനിക ശസ്ത്രക്രിയാ സാങ്കേതിക വിദ്യകളെക്കുറിച്ചും ചികിത്സകളെക്കുറിച്ചും സമ്മേളനം ചർച്ച ചെയ്യും.
കാൻസർ പരിചരണം , ഗവേഷണ മേഖലകൾ എന്നിവയെക്കുറിച്ച് വിവിധ സെഷനുകളിൽ ചർച്ചകളുണ്ടാകുമെന്ന് സംഘാടക സമിതി ചെയർമാൻ ഡോ. നാരായണൻകുട്ടി വാര്യർ, സെക്രട്ടറി ഡോ.ദീപക് ദാമോദരൻ, എംവിആർ കാൻസർ സെന്റർ സി.ഇ.ഒ ഡോ.എൻ.കെ മുഹമ്മദ് ബഷീർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.