കോ​ഴി​ക്കോ​ട്: വ​നി​ത​ക​ളെ ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും കൂ​ടു​ത​ല്‍ ക​രു​ത്ത​രാ​ക്കാ​ന്‍ അ​ത്യാ​ധു​നി​ക വ​നി​താ-​പി​ങ്ക് ഫി​റ്റ്ന​സ് സെ​ന്‍റ​റു​ക​ളു​മാ​യി ചേ​ള​ന്നൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്. വ്യാ​യാ​മം ചെ​യ്യാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന വ​നി​ത​ക​ള്‍​ക്ക് കു​റ​ഞ്ഞ ചെ​ല​വി​ല്‍ അ​വ​സ​രം ഒ​രു​ക്കു​ക​യാ​ണ് ല​ക്ഷ്യം. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ ആ​ദ്യ​മാ​യാ​ണ് ഒ​രു ബ്ലോ​ക്കി​ല്‍ ഇ​ത്ത​ര​മൊ​രു പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ചേ​ള​ന്നൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ലെ വ​നി​താ ഘ​ട​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് യെ​സ് അ​യാം വ​നി​ത-​പി​ങ്ക് ഫി​റ്റ്ന​സ് സെ​ന്‍റ​റു​ക​ള്‍ ആ​രം​ഭി​ച്ച​ത്. നി​ല​വി​ല്‍ ബ്ലോ​ക്ക് പ​രി​ധി​യി​ലെ ന​രി​ക്കു​നി, ക​ക്കോ​ടി, കാ​ക്കൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ സെ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ന​ന്മ​ണ്ട​യി​ല്‍ ഉ​ട​ന്‍ ആ​രം​ഭി​ക്കും.​

സ്ത്രീ​ക​ള്‍​ക്ക് ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നും മി​ക​ച്ച ആ​രോ​ഗ്യം നി​ല​നി​ര്‍​ത്തു​ന്ന​തി​നും സ​ഹാ​യ​ക​ര​മാ​വു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി​ക്ക് രൂ​പം ന​ല്‍​കി​യ​ത്. പു​ന്ന​ശ്ശേ​രി​യി​ല്‍ ആ​രം​ഭി​ച്ച ഫി​റ്റ്ന​സ് സെ​ന്‍റ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ ശ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു.