മയക്കുമരുന്നുവിറ്റ് വാങ്ങിയ മോട്ടോര്‍ ബൈക്ക് കണ്ടുകെട്ടി
1564573
Tuesday, June 3, 2025 7:32 AM IST
കോഴിക്കോട്: മയക്കുമരുന്ന് വിറ്റ് ലഭിച്ച പണം ഉപയോഗിച്ച് വാങ്ങിയ മോട്ടോര്‍ ബൈക്ക് പിടികൂടി. എറണാകുളം കളമശ്ശേരി സ്വദേശി ചാമപ്പറമ്പിൽ സി.എം. ഷാജിയുടെ വാഹനമാണ് പിടികുടിയത്.
കോഴിക്കോട്, എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയ സംഘത്തിലെ മുഖ്യ കണ്ണിയാണ് പിടിയിലായ ഷാജി. ആന്ധ്രയിൽ നിന്നും ലഹരി മരുന്ന് കൊണ്ട് വന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളിലാണ് പ്രതി കഞ്ചാവ് വില്പന നടത്തിയിരുന്നത്.
മറ്റു വരുമാനമാർഗങ്ങൾ ഒന്നുമില്ലാത്ത പ്രതി വാഹനം വാങ്ങിയതും ആഡംബരപൂർണമായ ജീവിതം നയിച്ചതും ലഹരി പദാര്‍ഥങ്ങള്‍ വിറ്റുലഭിക്കുന്ന പണം ഉപയോഗിച്ചാണെന്ന് പോലീസ് പറയുന്നു.