കൂ​രാ​ച്ചു​ണ്ട്: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണ റോ​ഡി​ലെ ഇ​രു​പ​ത്തെ​ട്ടാം​മൈ​ൽ - ത​ല​യാ​ട് റോ​ഡി​ൽ ഗ​താ​ഗ​തം നി​രോ​ധി​ച്ചി​രു​ന്ന​ത് നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ പു​ന​സ്ഥാ​പി​ച്ചു. റോ​ഡി​ന്‍റെ ഇ​രു​പ​ത്താ​റാം മൈ​ൽ മേ​ഖ​ല​യി​ലാ​ണ് വ​ൻ തോ​തി​ൽ മ​ണ്ണി​ടി​ഞ്ഞ​ത്.

അ​ഞ്ചു​ദി​വ​സ​മാ​യി റോ​ഡി​ൽ ക​ല്ലും മ​ണ്ണും നി​റ​ഞ്ഞ​ത് ഭാ​ഗീ​ക​മാ​യി നീ​ക്കി ഗ​താ​ഗ​തം നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ പു​ന​സ്ഥാ​പി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തു​വ​ഴി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്നു​ണ്ടെ​ങ്കി​ലും മ​ഴ തു​ട​ർ​ന്നാ​ൽ മ​ണ്ണി​ടി​യാ​ൻ വീ​ണ്ടും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും യാ​ത്രാ നി​രോ​ധ​നം തു​ട​രാ​നി​ട​യു​ണ്ടെ​ന്നും അ​റി​യി​ച്ചു.