മലയോര ഹൈവേ പ്രവൃത്തി നേരായ രീതിയിൽ നടത്തണം: ജനകീയ കമ്മറ്റി
1564031
Sunday, June 1, 2025 5:22 AM IST
ചക്കിട്ടപാറ: നാടിന്റെ യഥാർഥ വികസനമാണ് അധികാരികൾ ലക്ഷ്യമിടുന്നതെങ്കിൽ ചക്കിട്ടപാറ ടൗണിലെ മലയോര ഹൈവേ നിർമാണം സുതാര്യമായി നടത്തണമെന്ന് വ്യാപാര ഭവനിൽ ചേർന്ന ജനകീയ കമ്മിറ്റി രൂപീകരണ യോഗം ആവശ്യപ്പെട്ടു.
ഒരേ റോഡിൽ വ്യത്യസ്ത അളവ് നടത്തി പാതയുടെ വീതി നിർണയിക്കുന്ന പരിപാടി അനുവദിക്കില്ല. ജനം എല്ലാം മനസിലാക്കിയിട്ടുണ്ട്. അശാസ്ത്രീയമായി റോഡ് നിർമാണം നടത്തിയാൽ ശക്തമായി പ്രതിരോധിക്കും.
പ്രശ്നത്തിൽ ഒരു സംഘടനയും രംഗത്തു വരാത്ത സാഹചര്യത്തിൽ ബിജെപി നേതൃത്വമാണ് എല്ലാവരെയും ബന്ധപ്പെട്ട് ജനകീയ യോഗം വിളിച്ചത്. ബാബു പുതുപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. പി.ബി.സന്തോഷ് അധ്യക്ഷത വഹിച്ചു.
പി.പി.പ്രദീപ് കുമാർ, രാജൻ വർക്കി, പത്മനാഭൻ കോറോത്ത്, കെ.കെ. രാജേഷ്, ശ്രീനിവാസൻ മനക്കൽ, വി.വി. രാജൻ, പി. ശ്രീധരൻ, ടി.സി.സന്തോഷ്, പി.വിവേക്, ശിവദാസൻ കക്കുടുമ്പിൽ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: ബാബു പുതുപ്പറമ്പിൽ (ചെയർമാൻ), വി.വി.രാജൻ (വൈസ് ചെയർമാൻ), രാജൻ വർക്കി (കൺവീനർ), പി.ബി.സന്തോഷ് (ജോ.കൺവീനർ), പി.പി.പ്രദീപൻ(ട്രഷറർ).