കൂ​രാ​ച്ചു​ണ്ട്: കൂ​രാ​ച്ചു​ണ്ട് അ​ങ്ങാ​ടി​യോ​ട് ചേ​ർ​ന്ന് ഒ​ഴു​കു​ന്ന തോ​ട്ടി​ൽ വെ​ള്ള​ത്തി​ൽ പാ​ൽ നി​റം ക​ണ്ട​ത് ആ​ശ​ങ്ക പ​ട​ർ​ത്തി. ഇ​ന്ന​ലെ രാ​വി​ലെ 11 ന്നോ​ടു കൂ​ടി​യാ​ണ് കൂ​രാ​ച്ചു​ണ്ട് അ​ങ്ങാ​ടി​യി​ലെ ബാ​ലു​ശേ​രി റോ​ഡി​ന് സ​മീ​പ​മു​ള്ള മ​ത്സ്യ മാ​ർ​ക്ക​റ്റി​ന്‍റെ ഭാ​ഗ​ത്താ​ണ് വെ​ള്ള​ത്തി​ൽ നി​റ​മാ​റ്റം ക​ണ്ട​ത്.

പ​ല​രും ഓ​വു​ചാ​ലി​ലും മ​റ്റും പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും എ​വി​ടെ നി​ന്നാ​ണ് ഇ​ത് ഉ​ത്ഭ​വി​ച്ച​തെ​ന്ന് ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. പി​ന്നീ​ട് ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ.​സി. അ​ര​വി​ന്ദ്, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ജോ​ൺ​സ​ൺ ജോ​സ​ഫ് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

തോ​ട്ടി​ൽ നി​ന്നു​ള്ള വെ​ള്ളം കോ​ഴി​ക്കോ​ട് കു​ന്ന​മം​ഗ​ല​ത്തു​ള്ള കെ​മി​ക്ക​ൽ ലാ​ബി​ലേ​ക്ക് പ​രി​ശോ​ധ​ന​യ്ക്കാ​യി ന​ൽ​കാ​ൻ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.