ഉന്നത വിജയികളെ അനുമോദിച്ചു
1564292
Monday, June 2, 2025 5:26 AM IST
കൂടരഞ്ഞി: പഞ്ചായത്തിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികളെയും എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ് ലഭിച്ച വിദ്യാർഥികളെയും അനുമോദിച്ചു. പഞ്ചായത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത് പ്രസിഡന്റ് ആദർശ് ജോസഫ് അധ്യക്ഷത വഹിച്ചു.
കൂടരഞ്ഞി സ്കൂൾ മാനേജർ ഫാ. ബിനോയ് പുരയിടത്തിൽ മുഖ്യാതിഥിയായി. പഞ്ചായത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ വി.എസ്. രവീന്ദ്രൻ, പഞ്ചായത് മെമ്പർമാർ, പ്രധാനാധ്യാപകർ, വിദ്യാർഥികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.