യുവക്ഷീര കർഷകനെ ആദരിച്ചു
1564564
Tuesday, June 3, 2025 7:30 AM IST
കൂരാച്ചുണ്ട്: ലോകക്ഷീര ദിനത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സൗഹൃദ സായാഹ്നത്തിൽ ബാലുശേരി ബ്ലോക്കിലെ മികച്ച യുവ ക്ഷീര കർഷകനായി തെരഞ്ഞെടുക്കപ്പെട്ട ദീപു കിഴക്കേനകത്തിനെ ഉപഹാരം നൽകി ആദരിച്ചു.
യുവ ക്ഷീര കർഷകനുള്ള അവാർഡ് ലഭിച്ച കർഷകൻ ദീപു എട്ട് വർഷത്തോളമുള്ള പ്രവാസജീവിതം അവസാനിപ്പിച്ചാണ് ക്ഷീര മേഖലയിലേക്ക് കടന്നത്. ചടങ്ങിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു. കൂരാച്ചുണ്ട് ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് ജോർജ് പൊട്ടുകുളത്തിൽ ഉപഹാരം കൈമാറി.
യൂത്ത് കോൺഗ്രസ് ബാലുശേരി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വിഷ്ണു തണ്ടോറ, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ജെറിൻ കുര്യാക്കോസ്, ജാക്സ് കരിമ്പനക്കുഴി, ബെസ്ലിൻ മഠത്തിനാൽ, സന്ദീപ് കളപ്പുരയ്ക്കൽ, അജ്മൽ ചാലിടം, ലിബിൻ പാവത്തികുന്നേൽ, അനീഷ് മറ്റത്തിൽ എന്നിവർ പ്രസംഗിച്ചു.