കാറും സ്കൂട്ടറും കൂട്ടിയിടിച്ച് മധ്യവയസ്കൻ മരിച്ചു
1564571
Tuesday, June 3, 2025 7:32 AM IST
താമരശേരി: ദേശീയപാതയില്‍ കൈതപ്പൊയിലില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് മധ്യവയസ്കൻ മരിച്ചു. കന്നൂട്ടിപ്പാറ പെരിങ്ങോട് മാനു എന്ന കൃഷ്ണൻകുട്ടി (55) ആണ് മരിച്ചത്.
നിർമാണ തൊഴിലാളിയായ കൃഷ്ണൻകുട്ടി ബൈക്കിൽ സുഹൃത്തിനൊപ്പം വയനാട്ടിലേക്ക് ജോലിക്ക് പോകവെ ഇന്നലെ രാവിലെയാണ് അപകടം. കാറുമായി കൂട്ടിയിടിച്ച ബൈക്ക് നിയന്ത്രണം വിട്ട് തോട്ടിലേയ്ക്ക് വീഴുകയായിരുന്നു.
കൂടെയുണ്ടായിരുന്ന സുഹൃത്ത് ചിങ്ങനാംപൊയിൽ കൂമ്പാറയിൽ മുഹമ്മദലിയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിജയകുമാരിയാണ് കൃഷ്ണൻകുട്ടിയുടെ ഭാര്യ. മക്കൾ: ഷാനി, ശാഖി. മരുമകൻ: നിധിൻ അടിവാരം. പിതാവ്: പരേതനായ കണ്ടൻ. മാതാവ്: ഉപ്പായി.