പട്ടികജാതിക്കാരുടെ വിവിധ ആനുകൂല്യങ്ങൾ വർധിപ്പിക്കണമെന്ന്
1564291
Monday, June 2, 2025 5:26 AM IST
മുക്കം: പട്ടികജാതിക്കാർക്കുള്ള ഭവന നിർമാണം, വിദ്യാഭ്യാസം, ചികിത്സാ ആനുകൂല്യങ്ങൾ കാലോചിതമായി പരിഷ്കരിക്കണമെന്ന് പികെഎസ് മുക്കം ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം പികെഎസ് ജില്ലാ സെക്രട്ടറി ഒ.എം ഭരദ്വാജ് ഉദ്ഘാടനം ചെയ്തു. പി. നിലീന അധ്യക്ഷത വഹിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് പി.ടി. ബാബു സംഘടനാ റിപ്പോർട്ടും ഒ.കെ. സാമി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സി.എൻ. വിശ്വൻ, കെ.പി. ചെറുനാഗൻ, ഒ. സുബിഷ്, കെ.പി. ബിന്ദു എന്നിവർ പ്രസംഗിച്ചു. സെക്രട്ടറിയായി ഒ.കെ. സാമിയെയും, പ്രസിഡന്റായി പി. ജയദീപനെയും, ട്രഷറായി കെ. ബിന്ദുനെയും തെരഞ്ഞെടുത്തു.