കാണാതായ വീട്ടമ്മക്കായി തെരച്ചില്‍
1530289
Thursday, March 6, 2025 5:37 AM IST
കോടഞ്ചേരി: കഴിഞ്ഞ ശനിയാഴ്ച കാണാതായ മംഗലംവീട്ടില്‍ ജാനു (79)വിനു വേണ്ടി പോലീസിന്റെ നേതൃത്വത്തില്‍ വിവിധ സംഘടനകള്‍ തെരച്ചില്‍ ആരംഭിച്ചു. വീടിനു പുറകിലുള്ള മലയിലേക്ക് പോയ ജാനു പിറ്റേദിവസം രാവിലെ തിരിച്ചെത്തുകയും പിന്നീട് കാണാതാവുകയും ആയിരുന്നു.
ഇന്നലെ പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, എന്റെ മുക്കം സന്നദ്ധ സംഘടന, കെഎല്‍ 11 ഓഫ് റോഡ് ക്ലബ് അംഗങ്ങള്‍, നാട്ടുകാര്‍, പോലീസ് എന്നിവര്‍ പങ്കെടുത്തു.
പൊട്ടന്‍കോട് ഭാഗത്തെ മൂന്നു മലകളിലും തെരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ ആളെ കണ്ടെത്താനായില്ല.