കാൻസർ സ്ക്രീനിംഗ് ക്യാമ്പ് നടത്തി
1530738
Friday, March 7, 2025 5:22 AM IST
തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ലിസ ഹോസ്പിറ്റൽ തിരുവമ്പാടിയുടെയും സംയുക്താഭിമുഖ്യത്തിൽ "ആരോഗ്യം ആനന്ദം അകറ്റാം അർബുദം' എന്ന കാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിന്റെ ഭാഗമായി മൊബൈൽ കാൻസർ സ്ക്രീനിംഗ് ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി.
തിരുവമ്പാടി ലിസ ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ കാൻസർ സ്ക്രീനിംഗ് ക്യാമ്പിന്റെ മൊബൈൽ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ.വി. പ്രിയ "കാൻസറും സ്ത്രീകളും' എന്ന വിഷയത്തിൽ ക്ലാസ് എടുത്തു.