ലഹരിക്കും അതിക്രമങ്ങള്‍ക്കും എതിരേ പ്രതിഷേധ കൂട്ടായ്മ
1530733
Friday, March 7, 2025 5:17 AM IST
കോഴിക്കോട്: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് സ്ത്രീചേതനയുടെ ആഭിമുഖ്യത്തില്‍ "ഉയിരേ ഉണരു' എന്ന പേരില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ദേശീയ കളരിപയറ്റ് ജോതാക്കളായ എ. അനഘ, ഇ. അക്ഷയ എന്നിവര്‍ കളരിപ്പയറ്റ് പ്രദര്‍ശനത്തിലൂടെ ഉദ്ഘാടനം ചെയ്തു.
സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗങ്ങള്‍ക്കും അക്രങ്ങള്ക്കുമെതിരേ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍ ഫ്ളാഷ് മോബ്, സ്കിറ്റ്, മൈം, നൃത്തശില്പം എന്നിവ അവതരിപ്പിച്ചുകൊണ്ട് പ്രതിഷേധം രേഖപെടുത്തി.
സ്ത്രീചേതന പ്രസിഡന്റ് എ. ആര്. സുപ്രിയ, പ്രഫ. പി.കെ. ഷീല, പ്രഫ. കെ.ആര്. ലസിത, ഡോ. എം.കെ. ബിന്ദു, കെ. ബീന, രേഷ്മ രഘുവീര്‍, അവന്തിക ഷൈന്‍ എന്നിവര്‍ സംസാരിച്ചു.