പാരീഷ് സെക്രട്ടറിമാരുടെ രൂപതാതല സംഗമം
1531238
Sunday, March 9, 2025 4:42 AM IST
താമരശേരി: പാരീഷ് സെക്രട്ടറിമാരുടെ രൂപതാ തല സംഗമം രൂപതാ വികാരി ജനറാൾ മോൺ. ഏബ്രഹാം വയലിൽ ഉദ്ഘാടനം ചെയ്തു. രൂപത ഫൈനാൻസ് ഓഫീസർ ഫാ. സിറിൽ മുഖാല ഫസ്റ്റ് സെഷന് നേതൃത്വം നൽകി.
താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ സമാപനസന്ദേശം നല്കി. ഇടവകയോടും വികാരിയച്ചനോടും രൂപതാ സംവിധാനങ്ങളോടും മറ്റ് അജപാലനരീതികളോടും ചേർന്ന് പ്രവർത്തിക്കാൻ വിളിക്കപ്പെട്ടവരാണ് പാരീഷ് സെക്രട്ടറിമാർ എന്ന് ബിഷപ് പറഞ്ഞു.
പ്രവാസി അപ്പസ്തലേറ്റ് ഡയറക്ടർ ഫാ. കുര്യൻ പുരമഠത്തിൽ, സോഷ്യൽ അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. തോമസ് പാറൻകുളങ്ങര എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ബെന്നി ലൂക്കോസ് , രൂപത ചാൻസലർ ഫാ. സെബാസ്റ്റ്യൻ കവളക്കാട്ട് ,അമൽ മഞ്ഞക്കടവ്, വത്സ കടലുണ്ടി എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.