പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ജോബ് ഫെസ്റ്റ് സംഘടിപ്പിച്ചു
1531245
Sunday, March 9, 2025 4:42 AM IST
പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജോബ് ഫെസ്റ്റ് സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എൻ.പി. ബാബു അധ്യക്ഷത വഹിച്ചു. വ്യവസായ വാണിജ്യ വകുപ്പ്, ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, ജില്ലാ കുടുംബശ്രീ മിഷൻ, പട്ടികജാതിവികസന വകുപ്പ്, ഒഡേ പെക്, എന്നിവയുടെ സഹകരണത്തോടെയാണ് തൊഴിൽ മേള സംഘടിപ്പിച്ചത്.
രജിസ്റ്റർ ചെയ്ത 40 ൽ അധികം കമ്പിനികൾ പങ്കെടുത്തു 1250 ഒഴിവുകളാണ് റിപ്പോർട്ടു ചെയ്തത്. എസ്എസ്എൽസി മുതൽ പ്രഫഷണൽ കോഴ്സ് വരെയുള്ളവർക്കുള്ള ഒഴിവുകളാണ് റിപ്പോർട്ടു ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. പാത്തുമ്മ, ജോ. ബിഡിഒ പി.കെ സുജീഷ്,
പഞ്ചായത്ത് പ്രസിഡന്റുമാരായ വി.കെ പ്രമോദ്, സി.കെ ശശി, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ. സജീവൻ, ശശി കുമാർ പേരാമ്പ്ര, പികെ.രജിത, ബ്ലോക്ക് അംഗങ്ങളായ കെ.കെ വിനോദൻ, പി.ടി. അഷറഫ്, കെ. അജിത, കെ. കെ. ലിസി എന്നിവർ സംബന്ധിച്ചു.