വൻമുഖം-കീഴൂർ റോഡിന് അഞ്ചു കോടിയുടെ ഭരണാനുമതി
1530734
Friday, March 7, 2025 5:17 AM IST
കോഴിക്കോട്: കൊയിലാണ്ടിയിലെ വൻമുഖം-കീഴൂർ റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിലേക്കുയർത്തുന്നതിനായി അഞ്ചു കോടി രൂപയുടെ ഭരണാനുമതിയായി. കേരളത്തിലുടനീളം 46 റോഡുകളുടെ പുനരുദ്ധാരണത്തിനായി 156.61 കോടി രൂപയുടെ ഭരണാനുമതിയാണ് പൊതുമരാമത്ത് വകുപ്പ് മാർച്ച് മൂന്നിന് പുറത്തിറക്കിയ ഉത്തരവിലൂടെ നൽകിയത്.
കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ ഏറെ ശോചനീയമായ അവസ്ഥയിലായിരുന്ന വൻമുഖം-കീഴൂർ റോഡ് ഉന്നതനിലവാരത്തിലേക്കുയർത്തുന്നതിനാണ് ഇപ്പോൾ അഞ്ചു കോടി രൂപയുടെ ഭരണാനുമതി നൽകിയത്.
നിലവിൽ ഈ റോഡിന്റെ അറ്റകുറ്റപ്പണി നടന്നുവരികയാണ്. ആവശ്യമായിടങ്ങളിൽ ഓവുചാൽ ഉൾപ്പെടെയുള്ള റോഡിന്റെ സാങ്കേതിക അനുമതി ഉടൻ തന്നെ ലഭിക്കും. അതിനു ശേഷം ടെണ്ടർ നടപടികൾ പൂർത്തിയാക്കി പണിയാരംഭിക്കാനാവും. നന്തിയിൽ നിന്നും കീഴൂർ ഭാഗത്തേക്കുള്ള എളുപ്പ വഴി കൂടിയാണിത്.