കൂരാച്ചുണ്ടിൽ എൽഡിഎഫ് രാഷ്ട്രീയ വിശദീകരണ യോഗം നടത്തി
1531241
Sunday, March 9, 2025 4:42 AM IST
കൂരാച്ചുണ്ട്: എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂരാച്ചുണ്ടിൽ രാഷ്ട്രീയ വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചു.
കേരള കോൺഗ്രസ് -എം ജില്ലാ ജനറൽ സെക്രട്ടറി കെ.എം പോൾസൺ ഉദ്ഘാടനം ചെയ്തു. ജോസഫ് വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ചു.
എൽഡിഎഫ് ബാലുശേരി നിയോജക മണ്ഡലം കൺവീനർ ഇസ്മായിൽ കുറുമ്പൊയിൽ, സിപിഎം ഏരിയ സെക്രട്ടറി ടി.കെ സുമേഷ്, വി.ജെ സണ്ണി, കെ.ജി.അരുൺ , എ.കെ പ്രേമൻ, ബേബി പൂവ്വത്തിങ്കൽ, വിത്സൻ പാത്തിച്ചാലിൽ എന്നിവർ പ്രസംഗിച്ചു.