തോടയം കഥകളി യോഗം വനിതാരത്നം പുരസ്കാരം ദീപ പാലനാടിന്
1530736
Friday, March 7, 2025 5:22 AM IST
കോഴിക്കോട്: തോടയം കഥകളി യോഗത്തിന്റെ മികച്ച കഥകളി കാലകാരിക്കുള്ള വനിതാ രത്നം പുരസ്കാരം പ്രശസ്ത കഥകളി സംഗീതജ്ഞ ദീപ പാലനാടിന്. നാളെ വൈകിട്ട് അഞ്ചിന് കോഴിക്കോട് പത്മശ്രീ കല്യാണമണ്ഡലപത്തില് നടക്കുന്ന വനിതാദിന പരിപാടിയില്‍ പുരസ്കാരം സമ്മാനിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഉദ്ഘാടന ചടങ്ങില്‍ ഡോ. സുധ കൃഷ്ണനുണ്ണി അധ്യക്ഷത വഹിക്കും. മയൂര ശ്രേയാംസ്കുമാര്‍ ഉദ്ഘാടനം ചെയ്യും. കെ.പി. സുധീര മുഖ്യാതിയായിരിക്കും.
തുടര്‍ന്ന് തോടയം കഥകളി വിദ്യാലയത്തിലെ വനിതാ അംഗങ്ങള്‍ അവതരിപ്പിക്കുന്ന തിരുവാതിരകളിയും തൃപ്പൂണിത്തുറ വനിതാ കഥകളി സംഘത്തിലെ മൂന്നു തലമുറയില്‍പെട്ട കലാകാരികള്‍ അവതരിപ്പിക്കുന്ന കല്യാണ സൗഗന്ധികം കഥകളിയും അരങ്ങേറും.