അണ്ടർ വാലുവേഷൻ അദാലത്ത് ഇന്ന് നടുവണ്ണൂരിൽ
1530740
Friday, March 7, 2025 5:22 AM IST
പേരാമ്പ്ര: പേരാമ്പ്ര സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്ത ആധാരങ്ങളിൽ പെട്ടതും വില കുറച്ച് കാണിച്ചിട്ടുള്ളതുമായ ആധാരങ്ങളിൽ അണ്ടർ വാലുവേഷൻ നടപടി നേരിടുന്നവർക്കായി ഇന്ന് രണ്ട് മുതൽ 3.45 വരെ നടുവണ്ണൂർ സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് അണ്ടർ വാലുവേഷൻ അദാലത്ത് സംഘടിപ്പിക്കുന്നു.
2017 മാർച്ച് 31 വരെ രജിസ്റ്റർ ചെയ്ത ആധാരങ്ങളിൽ മുദ്ര വിലയുടെ പരമാവധി 60 ശതമാനവും ഫീസിനത്തിൽ പരമാവധി 75 ശതമാനവും ഇളവ് നൽകും. 2017 ഏപ്രിൽ ഒന്ന് മുതൽ രജിസ്റ്റർ ചെയ്ത ആധാരങ്ങൾക്ക് ഫീസ് പൂർണമായി ഒഴിവാക്കിയും മുദ്രയിനത്തിൽ 50 ശതമാനവും ഇളവ് നൽകുമെന്ന് സബ് രജിസ്ട്രാർ അറിയിച്ചു.
ആധാരങ്ങൾ അണ്ടർ വാലുവേഷൻ നടപടികളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അറിയാൻ https://publicpear l.registration.kerala എന്ന വെബ് അഡ്രസിൽ പരിശോധിക്കാവുന്നതാണെന്ന് സബ് രജിസ്ട്രാർ അറിയിച്ചു.