പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍
1531243
Sunday, March 9, 2025 4:42 AM IST
കോഴിക്കോട് : പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍.പാറോപ്പടി സ്വദേശി ഇരിഞ്ഞായി വീട്ടിൽ അക്ബർ (55 ) നെനെയാണ് ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രതി ക്വാര്‍ട്ടേഴ്സിന് സമീപമുള്ള വീട്ടിൽ വച്ച് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു.
ചേവായൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജീവന്റെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.