സര്‍വോദയസംഘം തെരഞ്ഞെടുപ്പില്‍ ഐഎന്‍ടിയുസിക്ക് വിജയം
1530730
Friday, March 7, 2025 5:17 AM IST
കോഴിക്കോട്: വയനാട്,കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന കോഴിക്കോട് സര്‍വോദയ സംഘത്തിലെ ഭരണ സമിതിയിലേക്ക് നടന്ന തെരഞ്ഞെടു പ്പില്‍ കോഴിക്കോട് സര്‍വോദയ സംഘം എംപ്ലോയീസ് അസോസിയേഷന് (ഐഎന്‍ടിയുസി) നിര്‍ത്തിയ മുഴുവന്‍ സ്ഥാനാര്‍ഥികളും വിജയിച്ചു.
ഭാരവാഹികളായി കെ.കെ. മുരളിധരന് (പ്രസിഡന്റ്), എം. പ്രസാദ് (വൈസ് പ്രസിഡന്റ് ), എം.കെ. ശ്യാം പ്രസാദ് (ജനറല്‍ സെക്രട്ടറി), കെ.എം. വിജയ പ്രകാശ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പി. ജിഷ, സി. അഖില്‍ രാജ്, കെ. പ്രശാന്ത്, ടി. ഷൈജു, എം. പ്രകാശന് എന്നിവരാണ് മറ്റു ഭരണസമിതി അംഗങ്ങള്‍. അനുമോദന ചടങ്ങില്‍ അസോസിയേഷന് പ്രസിഡന്റ് എം. രാജന്, സംഘം പ്രസിഡന്റ് കെ.കെ. മുരളിധരനെ ഷാള്‍ അണിയിച്ചു.