വനിതാ ദിനത്തില്‍ 300 സ്ത്രീകളില്‍ നിന്നും നിക്ഷേപം സ്വീകരിച്ചു
1531249
Sunday, March 9, 2025 4:45 AM IST
കോഴിക്കോട്: സർക്കാരിന്റെ 45-ാമത് സഹകരണ നിക്ഷേപ സമാഹരണത്തോടനുബന്ധിച്ച് അന്താരാഷ്ട്ര വനിതാ ദിനത്തില്‍ പുതുതായി അക്കൗണ്ട് ആരംഭിച്ച 300 വനിതകള്‍ക്ക് കാലിക്കട്ട് സിറ്റി സര്‍വ്വീസ് സഹകരണ ബാങ്ക് സ്ഥിര നിക്ഷേപ രസീതി നൽകി.
വനിതകൾക്ക് സ്വയംപര്യാപ്തതയും നിക്ഷേപ അവബോധവും സൃഷ്ടിക്കുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ചാലപ്പുറത്തെ ഹെഡോഫീസില്‍ മാധ്യമപ്രവർത്തക റെജി. ആര്. നായര്‍ ഉദ്ഘാടനം ചെയ്തു. റിട്ട.ഡിഎംഒ ഡോ. വി.കെ ശ്രീകുമാരി,
തലക്കുളത്തൂര്‍ ഗവ.ഹോമിയോ ഡിസ്പന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.പി. ഗീത കുമാരി, പീഡിയാട്രീഷൻ, ഡോ. സുധ കൃഷ്ണനുണ്ണി,മാനാപുരം എയുപി.സ്കൂൾ അധ്യാപിക ടി.എം മിനി എന്നിവരെയും ചാലപ്പുറത്തെ കുടുംബശ്രീ പ്രവര്‍ത്തകരെയും ആദരിച്ചു.
ബാങ്ക് ചെയര്‍പേഴ്സണ്‍ പ്രീമ മനോജ് അധ്യക്ഷയായി.പി.എസ് ഷിംന അതിഥികളെ പരിചയപ്പെടുത്തി.