മാവൂര്‍ റോഡ് നവീകരണത്തിന് 4.5 കോടിയുടെ ഭരണാനുമതി
1530735
Friday, March 7, 2025 5:17 AM IST
കോഴിക്കോട്: മെഡിക്കല്‍ കോളജ്- മാവൂര്‍ റോഡില്‍ കുറ്റിക്കാട്ടൂര്‍ മുതല്‍ ചെറൂപ്പ വരെയുള്ള ഭാഗം നവീകരിക്കുന്നതിന് 4.5 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ. റഹീം എംഎല്‍എ അറിയിച്ചു.
നേരത്തെ അനുവദിച്ച നാലു കോടി രൂപ വിനിയോഗിച്ച് മെഡിക്കല്‍ കോളജ് മുതല്‍ കുറ്റിക്കാട്ടൂര്‍ വരെയുള്ള ഭാഗം നവീകരണ പ്രവൃത്തിയും ഒരു കോടി രൂപ ചെലവില്‍ കുറ്റിക്കാട്ടൂര്‍ ടൗണ്‍ നവീകരണവും പൂര്‍ത്തിയായി വരികയാണ്.
കുറ്റിക്കാട്ടൂര്‍ മുതല്‍ ചെറൂപ്പ വരെയുള്ള പ്രവൃത്തിക്ക് അനുവദിച്ച 4.5 കോടി രൂപക്ക് പുറമെ കോട്ടായിത്താഴം- പള്ളിത്താഴം റോഡിന് 4.7 കോടി രൂപയും തെങ്ങിലക്കടവ് കണ്ണിപറമ്പ്- കൈത്തുട്ടിമുക്കില്‍ റോഡിന് 90 ലക്ഷവും അനുവദിച്ചിട്ടുണ്ട്.
ഇപ്പോള്‍ ഭരണാനുമതിയായ മൂന്ന് പ്രവൃത്തികളും ആരംഭിക്കുന്നതിന് വേണ്ട അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ പൊതുമരാമത്ത് റോഡ് വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും എംഎല്‍എ പറഞ്ഞു.