മുയിപ്പോത്ത് പരപ്പു വയലിൽ തീപിടുത്തം
1530739
Friday, March 7, 2025 5:22 AM IST
പേരാമ്പ്ര: മുയിപ്പോത്ത് പരപ്പു വയലിൽ തീപിടുത്തത്തിൽ മൂന്നു ഏക്കറോളം വയലിലെ പുല്ല് കത്തി നശിച്ചു. ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സംഭവം. കൊയ്ത്തു കഴിഞ്ഞ് ഉണങ്ങിയ പുല്ലിന് ആരോ തീയിട്ടതാണ് പടരാൻ കാരണമെന്ന് പറയുന്നു.
വയലിൽ നിന്നും പുക ഉയരുന്നത് കണ്ട നാട്ടുകാർ പേരാമ്പ്ര ഫയർഫോഴ്സിനെ വിവരം അറിയിച്ചു. അഗ്നി ശമനസേനയും നാട്ടുകാരും ചേർന്ന് വേഗം തീയണച്ചതിനാൽ വലിയ അപകടം ഒഴിവായി.