ജീവനക്കാരിക്ക് നേരെ അതിക്രമം : പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം
1531239
Sunday, March 9, 2025 4:42 AM IST
കോഴിക്കോട്: നഗരത്തിലെ സ്വകാര്യ വസ്ത്ര വിൽപന കടയിലെ സഹ ജീവനക്കാരൻ അപമാനിച്ചതിനെതിരെ പ്രതികരിച്ച വനിതാ ജീവനക്കാരിയെ ക്രൂരമായി മർദ്ദിച്ചതിനെ തുടർന്ന് എടുത്ത കേസിൽ പ്രതിയായ ചെറുകുളം സ്വദേശി അനിസിനെ പോലീസ് അറസ്റ്റ് ചെയ്യാത്തതിനെതിരെ പട്ടികജാതി / വർഗ സംരക്ഷണ സമിതി വനിതാ സമാജം നോർത്ത് മേഖലാ കമ്മിറ്റി വനിതാ ദിനത്തിൽ പ്രതിഷേധിച്ചു.
കടം വാങ്ങിയ പണവുമായി ബന്ധപ്പെട്ട് പ്രതി നടത്തിയ അപമാനകരമായ പരാമർശങ്ങളിൽ പ്രതികരിച്ച ജീവനക്കാരിയെ പ്രതി ഷോപ്പ് ഉടമയുടെയും ജീവനക്കാരുടെയും മുന്നിൽ വെച്ച് നടത്തിയ ആക്രമണത്തിന് സിസിടിവി ദൃശ്യങ്ങൾ സഹിതം തെളിവുകൾ നൽകിയിട്ടും അറസ്റ്റ് വൈകിപ്പിക്കുന്നത് പ്രതിക്ക് ജാമ്യം ലഭിക്കുന്നതിന് അവസരമൊരുക്കുകയാണെന്നും ഉടനടി അറസ്റ്റ് ചെയ്തില്ലെങ്കിൽ പ്രത്യക്ഷ സമരവുമായി മുന്നിട്ടിറങ്ങുമെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു.