കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്: നോ​മ്പു​കാ​ല​ത്ത് ഈ​ത്ത​പ്പ​ഴ വി​പ​ണി സ​ജീ​വം. വൈ​കി​ട്ടോ​ടെമൊ​ത്ത​ക്ക​ച്ച​വ​ടം ക​ഴി​ഞ്ഞ് വി​ജ​ന​മാ​വാ​റു​ള്ള വ​ലി​യ​ങ്ങാ​ടി, ഇ​പ്പോ​ൾ രാ​ത്രി​യും സ​ജീ​വ​മാ​ണ്. ഈ​ത്ത​പ്പ​ഴം, ഡ്രൈ ​ഫ്രൂ​ട്ട്സ് ക​ട​ക​ളി​ല്‍ ക​ച്ച​വ​ടം പൊ​ടി​പൊ​ടി​ക്കു​ക​യാ​ണ്. മ​ല​ബാ​റി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ഈ​ത്ത​പ്പ​ഴം കൊ​ണ്ടു​പോ​വു​ന്ന​ത് വ​ലി​യ​ങ്ങാ​ടി​യി​ൽ നി​ന്നാ​ണ്.

സാ​ധാ​ര​ണ ഈ​ത്ത​പ്പ​ഴ​മാ​യ ബ​സ്റ​ക്ക് 80 - 90 വ​രെ​യാ​ണ് കി​ലോ​ക്ക് വി​ല. ഇ​ത് കൂ​ടു​ത​ലാ​യും അ​ച്ചാ​റി​ടാ​നാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്‌. ഇ​റാ​ഖി​ന്‍റെ ബ​റാ​റി​യി​ന​ത്തി​ന് 130 രൂ​പ മു​ത​ലാ​ണ് വി​ല ആ​രം​ഭി​ക്കു​ന്ന​ത്. റം​സാ​ൻ കി​റ്റി​ലും മ​റ്റും വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ബ​റാ​റി​യാ​ണ്. സൗ​ദി​യു​ടെ ശു​ക്കി​രി​യ, അ​ജ്‌​വ, മ​ഷ്റൂ​ഫ് ഇ​ന​ങ്ങ​ളും മ​ബ്റൂ​ര​യും സു​ല​ഭ​മാ​ണ്. ജോ​ര്‍​ദാ​ന്‍റെ മെ​ദ്ജൂ​ള്‍ ആ​ണ് വി​ല​യി​ല്‍ മു​മ്പ​ന്‍.

1,300 രൂ​പ മു​ത​ലാ​ണ് കി​ലോ​ക്ക് വി​ല.​സൗ​ദി, ഇ​റാ​ന്‍, ഇ​റാ​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്ന് നേ​രി​ട്ട് വ​ലി​യ​ങ്ങാ​ടി​യി​ലേ​ക്ക് ഈ​ത്ത​പ്പ​ഴം എ​ത്തു​ന്നു​ണ്ട്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്‌ മും​ബൈ​യി​ലും കൊ​ച്ചി​യി​ലു​മെ​ത്തും. മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​ര്‍ അ​വി​ടെ പോ​യി നോ​ക്കി​യെ​ടു​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.