തൊട്ടിൽപ്പാലം പുഴ ശുചീകരിച്ചു
1531251
Sunday, March 9, 2025 4:46 AM IST
തൊട്ടിൽപ്പാലം: മാലിന്യ മുക്തം നവകേരളം കാമ്പയിൻ' ഇനി ഞാനൊഴുകട്ടെ' ജലാശയ ശുചീകരണ പരിപാടിയുടെ ഭാഗമായി കാവിലും പാറ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തൊട്ടിൽപ്പാലം പുഴ ശുചീകരിച്ചു.
ചൂരണി മുതൽ കായക്കൊടി അതിർത്തി വരെ പത്ത് കിലോമീറ്റര്‍ ദൂരം വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ 800 ൽ അധികം സന്നദ്ധ പ്രവർത്തകരാണ് ശുചീകരിച്ചത്. പരിപാടി ഇ.കെ. വിജയൻ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.ജി. ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു.
സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയർമാൻ രമേശൻ മണലിൽ, സിഡിഎസ് ചെയർപേഴ്സൺ കെ.കെ. മോളി, രാജീവൻ , ബോബി മൂക്കൻ തോട്ടം, രവിന്ദ്രൻ കാപ്പിയിൽ, സുനിൽദത്ത് എന്നിവർ പങ്കെടുത്തു.