കൃഷി വിജ്ഞാൻ കേന്ദ്രത്തിൽ വനിതാ ദിനം ആചരിച്ചു
1531248
Sunday, March 9, 2025 4:45 AM IST
പെരുവണ്ണാമൂഴി: ലോക വനിതാ ദിനവും കൃഷി ചൗപ്പൽ പരിപാടിയും വിവിധ പരിപാടികളോടെ പെരുവണ്ണാമൂഴി കൃഷി വിജ്ഞാൻ കേന്ദ്രത്തിൽ ആചരിച്ചു. കെവികെ പ്രോഗ്രാം കോർഡിനേറ്റർ ഡോ. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
കൃഷി രംഗത്ത് പ്രാവണ്യം തെളിയിച്ച എ. പ്രജുഷ വേങ്ങേരി, എം.കെ. ലക്ഷ്യ കൂത്താളി, യു.സി. ഷീന നടുവണ്ണൂർ, ഇ. ചന്ദ്രിക പേരാമ്പ്ര, ഇ. ദിവ്യ ചെറുവണ്ണൂർ, വി.കെ. വാസന്തി മുതുകാട് എന്നീ ആറ് കർഷക വനിതകളെ ഉപഹാരം നൽകി അദ്ദേഹം ആദരിച്ചു.
തപാൽ ആർഡി ഏജൻസി രംഗത്ത് 36 വർഷമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഇ. തങ്കമണിയെ ഓയിസ്ക പേരാമ്പ്ര ചാപ്റ്റർ വനിതാ വിഭാഗം പ്രസിഡന്റ് ആർ. ഇന്ദുമതി പൊന്നാട അണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചു.
ഡോ. ബി. പ്രദീപ് അധ്യക്ഷത വഹിച്ചു. ചക്കിട്ടപാറ പഞ്ചായത്ത് മെമ്പർ എം.എം. പ്രദീപൻ, എ.കെ. മുരളീധരൻ, ലിനീഷ് ഗോപാൽ, ഡോ. കെ.കെ. ഐശ്വര്യ എന്നിവർ പ്രസംഗിച്ചു.